പുരുഷ നൃത്തം ഒരിക്കലും സ്ത്രൈണതയിലേക്ക് വഴിമാറില്ലെന്ന് തുറന്നു പറയുകയാണ് നടന്‍ വിനീത്. ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്ക് ഒരിക്കലും സ്ത്രൈണത വരില്ലെന്നും, ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയില്‍ കാണാന്‍ കഴിയുന്നതെന്നും നടന്‍ വിനീത് പറയുന്നു. ഒരാള്‍ക്ക് സ്ത്രൈണത വരുന്നത് നിരവധി കാരണങ്ങള്‍ കൊണ്ടാകും അങ്ങനെയുള്ള ഒരു വ്യക്തി ഡാന്‍സ് പഠിച്ചില്ലേലും അയാളില്‍ സ്ത്രൈണത കടന്നുകൂടുമെന്നും വിനീത് പറയുന്നു. പണ്ട് നൃത്തം എന്ന് പറയുമ്പോള്‍ അത് പുരുഷന്മാര്‍ ആയിരുന്നു പിന്നെ അത് സ്ത്രീ ഭാവങ്ങളിലേക്ക് മാറിയതാണെന്നും വിനീത് വ്യക്തമാക്കുന്നു.
വിനീതിന്‍റെ വാക്കുകള്‍
‘ഒരു പരിധിവരെ നൃത്തം പഠിച്ചാല്‍ സ്ത്രൈണത വരുമെന്ന ചിന്തയാണ് ചില ആണ്‍കുട്ടികളെ എങ്കിലും നൃത്തത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നത്.അതൊരു തെറ്റിദ്ധാരണയാണ് സ്ത്രൈണത വരാന്‍മറ്റു പല കാരണങ്ങളും ഉണ്ട് അങ്ങനെയുള്ള ഒരു കുട്ടി ഡാന്‍സ് പഠിച്ചില്ലേലും സ്ത്രൈണത വരും ഞാന്‍പറയുന്നത് ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്ത്രൈണത ഉണ്ടാകില്ല ഒരു ലാസ്യം ഉണ്ടാകും ഒരു ഗ്രേസ് ഉണ്ടാകും അതിന്റെ പരിശീലനം അങ്ങനെയാണ് പണ്ട് നൃത്തം എന്ന് പറയുമ്പോള്‍ അത് പുരുഷന്മാര്‍ ആയിരുന്നു പിന്നെ അത് സ്ത്രീ ഭാവങ്ങളിലേക്ക് മാറി’.
Post Your Comments