രാജമലയിൽ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനും ആശ്രിതര്‍ക്കും അനുശോചനം രേഖപ്പെടുത്തി നടന് സൂര്യ , ‘ കേരളത്തില്‍ ഇടുക്കി ജില്ലയിലെ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ അമ്പതിലധികം പേരുടെ ജീവന് നഷ്ട്ടപ്പെട്ടതില്‍ വളരെയധികം വേദനിക്കുന്നു .കുടുംബത്തിന് വേണ്ടിയും മക്കളുടെ ഭാവി നന്മക്കായും ജോലി ചെയ്തവര്‍ ജീവനോടെ മണ്ണിനടിയില്‍ പെട്ട് മരണമടഞ്ഞത്താങ്ങാനാവാത്ത ദുഖമാണ്.
ഹൃദയത്തെ നടുക്കിയ ഈ പ്രകൃതിദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു.” എന്ന് സൂര്യ തന്റെ അനുശോചന കുറിപ്പില്‍ പറഞ്ഞു. നേരത്തെ കരിപ്പൂര്വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും തന്റെ ട്വിറ്റര്‍ പേജിലൂടെ സൂര്യഅനുശോചനം രേഖപ്പെടുത്തിയിരുന്നു.
Post Your Comments