തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നല്‍കിയ ചലഞ്ച് ഏറ്റെടുത്ത് നടന്‍ വിജയ്. ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി വൃക്ഷത്തൈ നടന്നുന്ന ചലഞ്ച് ഏറ്റെടുത്തു കൊണ്ടായിരുന്നു വിജയ് സിനിമയിലെന്ന പോലെ വീണ്ടും സൂപ്പര്‍ താരമായത്. നേരത്തെ ശ്രുതി ഹാസന്‍, ജൂനിയര്‍ എന്‍ടി ആര്‍ എന്നിവരെയും മഹേഷ് ബാബു ചലഞ്ചിനു ക്ഷണിച്ചിരുന്നു. തെലുങ്കില്‍ ഏറെ ആരാധകരുള്ള മഹേഷ് ബാബും കോളിവുഡില്‍ പ്രേക്ഷക ലക്ഷങ്ങളുടെ പിന്തുണയുള്ള വിജയിയും ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ്. മഹേഷ് ബാബുവിന്റെ ചലഞ്ച് സ്വീകരിച്ചു കൊണ്ട് വൃക്ഷത്തൈ നടുന്ന വീഡിയോ വിജയ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
Post Your Comments