എസ് എന്‍ സ്വാമി എന്ന സ്ക്രീന്‍ റൈറ്ററുടെ വാല്യൂ ഉയര്‍ന്നത് മലയാളത്തിലെ ആദ്യ സിബി ഐ സിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സിനിമകളുടെ മാസ്റ്റര്‍ തിരക്കഥാകൃത്തായി അറിയപ്പെട്ട എസ് എന്‍ സ്വാമി താന്‍ എഴുതിയ സിബിഐ സിനിമകളിലെ തന്റെ റോയല്‍റ്റിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ സിബിഐ എന്ന സിനിമയ്ക്ക് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലെന്നും ആ സിനിമ ആര് എഴുതിയാലും തനിക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇത് താന്‍ മമ്മൂട്ടിയോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും എസ്എന്‍ സ്വാമി പറയുന്നു.
‘ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. സിബിഐ ആര് എഴുതിയാലും എനിക്ക് വിരോധമില്ലെന്ന്. മമ്മൂട്ടി തീരുമാനിക്കുന്ന ആരെ വച്ച് വേണേലും എഴുതിച്ചോ എന്ന് പറഞ്ഞിട്ടുണ്ട്. ഇത് എന്‍റെ കുത്തക ഒന്നുമല്ല സിബിഐ ചിത്രങ്ങളിലെ രണ്ടു മൂന്ന്‍ ചിത്രം വിജയിച്ചു എന്ന് വച്ച് അതിന്റെ യാതൊരു വിധമായ റോയല്‍റ്റിയോ ഒന്നും എനിക്ക് ഇല്ല . സിബിഐ എന്‍റെ കുത്തക ഒന്നുമല്ല. കെ മധുവിനോട് അന്ന് മമ്മൂട്ടി മറ്റൊരു തിരക്കഥാകൃത്തിനെക്കുറിച്ച് സംസാരിച്ചോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ സമ്മതം കൊടുത്തിട്ടുണ്ട് ആര് എഴുതിയാലും എനിക്ക് വിരോധമില്ലെന്ന്’. എസ് എന്‍ സ്വാമി പറയുന്നു.
Post Your Comments