GeneralLatest NewsMollywood

ആളുകള്‍ കരുതുന്നത് ഞാന്‍ വളരെ സ്ട്രോങ്ങ് ആന്‍ഡ് ബോള്‍ഡായ ഒരു സ്ത്രീ ആണെന്നാണ് പക്ഷെ അങ്ങനെ അല്ല; രഞ്ജിനി ഹരിദാസ് പറയുന്നു

ആദ്യമായി അച്ഛന്റെ ഫോട്ടോയും ആരാധകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തി

മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ അവതാരകയുടെ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. നടിയായും അവതാരകയായും തിളങ്ങുന്ന രേഞ്ഞിനി ആരാധകരുടെ സംശയങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുന്നു.

തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. എല്ലാത്തിനും ഉത്തരം നല്‍കാന്‍ സാധിക്കാത്തതു കൊണ്ട്, 25 ചോദ്യങ്ങള്‍ക്ക് ഉള്ള മറുപടി നല്‍കാം എന്ന് പറഞ്ഞുകൊണ്ടാണ് രഞ്ജിനി സംസാരിച്ചു തുടങ്ങിയത്.

ആദ്യമായി അച്ഛന്റെ ഫോട്ടോ ആരാധകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയ താരം  തന്റെ അച്ഛന്റെ ഫോട്ടോ ആവശ്യപ്പെട്ട ആരാധികയ്ക്ക് താന്‍ ഗിഫ്റ്റ് അയച്ചു നല്‍കുന്നുണ്ട് എന്നും പറഞ്ഞു. ജീവിതത്തിലെ ഏറ്റവും ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്താണ് എന്ന ഒരാളുടെ ചോദ്യത്തിന് രഞ്ജിനി നല്‍കിയ മറുപടി ‘ആളുകള്‍ കരുതുന്നത് ഞാന്‍ വളരെ സ്ട്രോങ്ങ് ആന്‍ഡ് ബോള്‍ഡായ ഒരു സ്ത്രീ ആണെന്നാണ് പക്ഷെ അങ്ങനെ അല്ല ഞാന്‍ വളരെ സെന്‍സിറ്റീവ് ആയ ഒരു വ്യക്തിയാണ്’ എന്നായിരുന്നു.

തന്റെ ജീവിതവും സാഹചര്യങ്ങളുമാണ് രഞ്ജിനിയെ ബോള്‍ഡ് അക്കായ് മാറ്റിയതെന്നും, താന്‍ അത് സ്വയം ഉണ്ടാക്കിയെടുത്തതല്ലായെന്നും പറഞ്ഞ താരം കാര്യങ്ങള്‍ കണ്ട് പഠിക്കാനുള്ള കഴിവ് എനിക്കുണ്ട്, ഒപ്പം ഹോണസ്റ്റ് ആണ്,മാത്രമല്ല എന്റെ അമ്മ. ഇതൊക്കെയാണ് ജീവിതത്തിലെ ഗ്രേറ്റസ്റ്റ് സ്ട്രെങ്ത് എന്നും കൂട്ടി ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button