GeneralLatest NewsMollywood

‘രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്പ്, റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി; ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് മാലാ പാര്‍വതി

1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം

മലയാള സിനിമയില്‍ ശക്തമായ വേഷങ്ങളിലൂടെ സാന്നിധ്യം അറിയിച്ച താരമാണ് മാലാ പാര്‍വതി. അഭിനയത്തിന് പുറമേ സൈക്കോളജിസ്റ്റ് കൂടിയായ മാലാ പാര്‍വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ മുപ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

’30 വര്‍ഷം! കൂട്ടിന്റെ, സന്തോഷത്തിന്റെ, സ്‌നേഹത്തിന്റെ 30 വര്‍ഷം. വര്‍ഷം പോകുന്നതറിയുന്നില്ല. എന്നായിരുന്നു മാലാ പാര്‍വതിയുടെ ഭര്‍ത്താവ് സതീശന്‍ ബാലന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച്‌ നില്‍ക്കുന്നൊരു ചിത്രമായിരുന്നു സതീശന്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നാലെ ഇതേ പോസ്റ്റ് ഷെയര്‍ ചെയ്ത് മാലാ പാര്‍വതിയും എത്തി.

‘രജിസ്റ്റര്‍ മാര്യജ് നടന്നത് 30 വര്‍ഷത്തിന് മുമ്ബ് ഇതേ ദിവസം. റജിസ്റ്റര്‍ ചെയ്ത് ഞങ്ങള്‍ രണ്ട് വഴിക്ക് പോയി. 1991 ഡിസംബര്‍ 9 വരെ വീണ്ടും കാത്തിരുന്നു കല്യാണത്തിന്. ജീവിതത്തില്‍ എടുത്ത ഏറ്റവും നല്ല തീരുമാനം’ എന്നുമാണ് മാലാ പാര്‍വതി പറയുന്നത്. ഈ പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button