തനിക്ക് ശേഷം വന്ന യുവ തലമുറയിലെ ചില താരങ്ങള്‍ തന്നെക്കാള്‍ സിനിമയില്‍ എഫര്‍ട്ട് എടുത്തിട്ടുള്ളവര്‍ ആണെന്നും അവരില്‍ രണ്ട് പ്രധാന താരങ്ങള്‍ ആണ് ജയസൂര്യയും പൃഥ്വിരാജ് എന്നും കുഞ്ചാക്കോ ബോബന് പറയുന്നു. തന്റെ ജൂനിയറായി സിനിമയില്‍ വന്നെങ്കിലും അവരുടെ വളര്‍ച്ചയില്‍ താന്‍ പരിതപിച്ചിട്ട് കാര്യമില്ലെന്നും സിനിമയ്ക്ക് വേണ്ടി അത്ര പ്രയത്നിച്ച അവര്‍ക്ക് അത് അര്‍ഹിച്ചതാണെന്നും തന്റെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു താരങ്ങളെക്കുറിച്ച് പങ്കുവച്ചു കൊണ്ട് കുഞ്ചാക്കോ ബോബന് പറയുന്നു.
‘പൃഥ്വിയും ജയനും(ജയസൂര്യ) ഞാന്‍ വന്നതിന് ശേഷം വന്നിട്ടുള്ളവരാണ് അവര്‍ രണ്ടു പേരും എന്നെക്കാള്‍ കൂടുതല്‍ സിനിമയിലേക്ക് ഇറങ്ങുകയും പ്രയത്നിക്കുകയും അദ്ധ്വാനിക്കുകയും ചെയ്തവരാണ്. എനിക്കൊപ്പം തന്നെ സിനിമയിലും അഭിനയിച്ചിട്ടുള്ളവരാണ്. ആ നിലയില്‍ നോക്കുമ്പോള്‍ അവര്‍ എന്റെ ജൂനിയര്‍ ആകുന്നില്ല. അവര്‍ ഇപ്പോള്‍ എന്നേക്കാള്‍ വലിയ സ്ഥാനം അലങ്കരിക്കുന്നുവെങ്കില്‍ അതില്‍ ഞാന്‍ പരിതപിച്ചിട്ട് കാര്യമില്ല. കാരണം അവര്‍ എന്നെക്കാള്‍ കൂടുതല്‍ എഫര്‍ട്ട് എടുത്തിട്ടുള്ളവരാണ്. ചോക്ലേറ്റ് കഥാപാത്രങ്ങള്‍ ഓവര്‍കം ചെയ്യാതിരുന്നതായിരുന്നു അക്കാലത്തെ എന്റെ പ്രധാന പരിമിതി. അങ്ങനെയൊരു ഇമേജില്‍ നിന്ന് മാറി സിനിമ ചെയ്തപ്പോഴാണ് ഞാന്‍ എന്നെ നടനായി അംഗീകരിച്ചു തുടങ്ങിയത്’. കുഞ്ചാക്കോ ബോബന് പറയുന്നു
Post Your Comments