CinemaGeneralMollywoodNEWS

സിനിമ കല്ലില്‍ കൊത്തിയ കവിത, ടെലിവിഷന്‍ സീരിയല്‍ വെള്ളത്തില്‍ വരച്ച വര: കെപിഎസി ലളിത

സിനിമ എത്ര നാള്‍ കഴിഞ്ഞാലും നമുക്ക് അത് ഓര്‍മ്മ നില്‍ക്കും

ഒരു സമയത്ത് ടിവി സീരിയലും സിനിമയും ഒരേ സമയം കൊണ്ട് പോയിരുന്ന നടിയായിരുന്നു കെപിഎസി ലളിത. മെഗാ സീരിയലില്‍ അഭിനയിക്കുന്നതിനോടൊപ്പം നല്ല നല്ല സിനിമകളും ചെയ്യുന്ന സമയം കെപിഎസി ലളിതയ്ക്ക് ഉണ്ടായിരുന്നു. സിനിമ എന്നത് കല്ലില്‍ കൊത്തിവെച്ച കവിത ആണെങ്കില്‍ ടെലിവിഷന്‍ സീരിയല്‍ വെള്ളത്തില്‍ വരച്ച വര ആണെന്നാണ് കെപിഎസി ലളിതയുടെ അഭിപ്രായം. സിനിമ കാലത്തെ അതിജീവിക്കുന്നതാണെന്നും എത്ര കാലം കഴിഞ്ഞാലും താന്‍ ചെയ്ത നല്ല കഥാപാത്രങ്ങള്‍ മറക്കപ്പെടില്ലെന്നും കെപിഎസി ലളിത പറയുന്നു. അതേ സമയം സീരിയലില്‍ തലകുത്തി അഭിനയിച്ചാലും ആ സീരിയല്‍ കഴിയുന്നതോടെ അതിന്റെ പ്രസക്തി ഇല്ലാതാകുന്നുവെന്നും കെപിഎസി ലളിത പറയുന്നു.

‘സീരിയല്‍ എന്ന് പറയുന്നത് വെള്ളത്തില്‍ വരച്ച വരയാണ്. സിനിമ അതല്ല കല്ലില്‍ കൊത്തിവെച്ച കവിതയാണ്. സിനിമ എത്ര നാള്‍ കഴിഞ്ഞാലും നമുക്ക് അത് ഓര്‍മ്മ നില്‍ക്കും, അത് ഒരു സീന്‍ ആണെങ്കില്‍ പോലും. സീരിയലില്‍ നമ്മള്‍ തലകുത്തി നിന്ന് അഭിനയിച്ചാലും ശരി ആ സീരിയല്‍ കഴിഞ്ഞു നമ്മള്‍ ആ കഥാപാത്രമായി ഓര്‍ക്കപ്പെടില്ല. അതോടെ തീരും. അത് കൊണ്ട് സീരിയല്‍ അഭിനയത്തിന് അത്രയും പ്രാധാന്യമേ നല്‍കാറുള്ളൂ. സിനിമയില്‍ നിന്ന് സീരിയലില്‍ എത്തുമ്പോള്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒരു മാസം അടുപ്പിച്ച് സീരിയലില്‍ അഭിനയിച്ചിട്ടു സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ അതിന്റെ ഫീല്‍ മനസിലാകും. നമ്മുടെ ടൈമിംഗ് ഒക്കെ നഷ്ടപ്പെടും. സീരിയലില്‍ വലിച്ചിഴച്ച് പറഞ്ഞാല്‍ മതി സിനിമയില്‍ അതല്ല. വളരെ ഫാസ്റ്റ് ആയിരിക്കണം. അത് കൊണ്ട് തന്നെ നമ്മുടെ ടൈമിംഗ് എല്ലാം തെറ്റും’.

shortlink

Related Articles

Post Your Comments


Back to top button