ബോളിവുഡ് താരങ്ങളായ രണ്‍ബിര്‍ ‘റേപ്പിസ്റ്റും’ ദീപിക ‘സൈക്കോ’യുമാണെന്ന് നടി കങ്കണ. നടന് സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് താരങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ വന്നത്. താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിച്ച നടിയ്ക്ക് നേരെ വിമര്‍ശനം ശക്തമാകുന്നു.
‘രണ്‍ബിര്‍ കപൂര്‍ സ്ത്രീകള്‍ക്ക് പിന്നാലെ നടക്കുന്നവനാണ് പക്ഷേ, ആരും അയാളെ പരസ്യമായി ബലാത്സംഗം നടത്തുന്നവനെന്ന് വിളിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല. ദീപിക സ്വയം പ്രഖ്യാപിത മനോരോഗിയാണ്. എന്നാല്‍ ആരും അവരെ സൈക്കോ എന്നോ വിച്ചെന്നോ വിളിക്കാന്‍ തയാറാകുന്നില്ല. പാരമ്ബര്യവുമായി ബന്ധപ്പെട്ട് അവര്‍ക്കു ലഭിക്കുന്ന സ്വീകാര്യത മറ്റുള്ളവര്‍ക്ക് ലഭിക്കണമെന്നില്ല.- ടീം കങ്കണ ട്വീറ്റ് ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരിക്കുകയാണ്
Post Your Comments