കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ ലോകത്തിലേക്ക് പുത്തൻ ചിത്രവുമായി ആർജിവി എത്തുന്നു, ഇത്തവണ ലെസ്ബിയൻ ചിത്രവുമായാണ് താരം എത്തുന്നത്. ഡെയ്ഞ്ചറസ് എന്ന പേരിലാണ് പുത്തൻ ചിത്രമെത്തുക,. ചിത്രം ലെസ്ബിയൻ ആക്ഷൻ ക്രൈം ത്രില്ലർ ആയിട്ടാണ് ചിത്രമെത്തുക.
അപ്സര , നൈന എന്നീ കഥാപാത്രങ്ങൾ ഗ്ലാമറസായി ഇഴുകി ചേർന്നുള്ള പോസ്റ്ററുകൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ കരിയറിലതന്നെ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിതെന്നും ആർജിവി പറയുന്നു. അവരുടെ ബന്ധം പലരെയും കൊന്നു, പോലീസുകാരും ഗുണ്ടകളുമടക്കം എന്നാണ് ചിത്രത്തിന് ടാഗ് ലൈൻ നൽകിയിരിക്കുന്നത്. കൂടാതെ ഒരു ദുരന്ത പ്രണയകഥകൂടിയാണ് ഡെയ്ഞ്ചറസെന്ന് സംവിധായകൻ പറയുന്നു.
റിപ്ലബിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെക്കുറിച്ചുള്ള ചിത്രമെടുക്കുമെന്ന് ആർജിവി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുത്തൻ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments