CinemaGeneralMollywoodNEWS

ക്ലാസ്മേറ്റ്സ് സിനിമയില്‍ കൈകടത്തി, അതിന്‍റെ കാരണം ഇതായിരുന്നു: ബാലചന്ദ്ര മേനോന്‍

അപ്പോള്‍ ഞാന്‍ പറഞ്ഞു അതല്ല ലാലു ഈ കഥാപാത്രം ഇപ്പോള്‍ ഇങ്ങനെ വരുന്നതിനു ഒരു കാരണമുണ്ട്

സംവിധായകനെന്ന നിലയില്‍ പേരെടുത്തു കൊണ്ടായിരുന്നു ബാലചന്ദ്ര മേനോന്‍ എന്ന നടനും മലയാള സിനിമയിലെ അവിഭാജ്യഘടകമായത്. തന്റെ സിനിമകളില്‍ തന്നെ നായക വേഷങ്ങള്‍ ചെയ്തു അഭിനയ സിദ്ധി തെളിയിച്ച ബാലചന്ദ്ര മേനോന്‍ മറ്റു സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചപ്പോഴുള്ള എക്സ്പീരിയന്‍സിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘മറ്റു സംവിധായകരുടെ സിനിമയില്‍ ഒരു ആക്ടര്‍ ആയി ഞാന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്നിലെ സംവിധായകനിലെയും എഴുത്തുകാരനിലെയും സ്വിച്ച്  ആദ്യമേ തന്നെ ഞാന്‍ ഓഫ് ചെയ്യും. എനിക്ക് മറക്കാന്‍ കഴിയാത്ത ഒരു നിമിഷം ലാല്‍ ജോസിന്റെ ‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയില്‍ അഭിനയിച്ച നിമിഷമായിരുന്നു. അതിലെ അയ്യര്‍ എന്ന ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രമാണ് ഞാന്‍ ചെയ്തത്. ആദ്യമേ ഞാന്‍ മുടിയൊക്കെ ഡൈ ചെയ്യിച്ച് കുറച്ചു മാറ്റത്തോടെ വന്നപ്പോള്‍ ലാല്‍ ജോസ് പറഞ്ഞു. ‘എന്താണ് സാര്‍ എന്റെ കഥാപാത്രം ഈ ഒരു സ്റ്റൈല്‍ അല്ല .കോളേജ് അധ്യാപകന്‍ ആണെങ്കിലും  അയാള്‍ ഒരു സാധാരണക്കാരനെ പോലെ നടക്കുന്ന ആളാണ്’ അപ്പോള്‍ ഞാന്‍ പറഞ്ഞു. ‘അതല്ല ലാലു ഈ കഥാപാത്രം ഇപ്പോള്‍ ഇങ്ങനെ വരുന്നതിനു ഒരു കാരണമുണ്ട്’. ക്ലാസ്മേറ്റ്സ് സിനിമയില്‍ എന്റെ മകനായി അഭിനയിച്ചത് നരേന്‍ ആയിരുന്നു. മകന്‍ നഷ്ടപ്പെടുന്ന ഒരു അച്ഛന്റെ വേദനയോടെ പിന്നീട് ഞാന്‍ വരുമ്പോള്‍ മുടിയൊന്നും കറുപ്പിക്കാതെ വൈകരികതയോടെ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് അത് കൃത്യമായി ഫീല്‍ ചെയ്യും. എന്റെ അഭിപ്രായത്തെ ലാല്‍ ജോസ് മാനിച്ചത് കൊണ്ട് എനിക്ക് അങ്ങനെ തന്നെ ചെയ്യാന്‍ കഴിഞ്ഞു, മറിച്ച് ലാല്‍ ജോസ് അത് സ്വീകരിക്കാതെ ഇരുന്നാല്‍ അദ്ദേഹം പറയും പോലെ ഞാന്‍ അഭിനയിക്കും’.  ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button