കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നു പിടിച്ചപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ് കൊവിഡ് വാക്സിന്റെ കണ്ടുപിടിത്തം. ഇപ്പോഴിതാ കൊവിഡിനെതിരെ സുസ്ഥിര പ്രതിരോധശേഷി നല്കുന്ന ആദ്യ വാക്സിന് വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുചിന് പ്രഖ്യാപിച്ചു. എന്നാല്‍ റഷ്യന്‍ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയടക്കം ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്സിന് എതിരേ തിരിയുന്നതെന്നു സംവിധായകന് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇപ്പോള്‍ Russia വികസിപ്പിച്ച കോവിഡ് വാക്സിന് എതിരേ WHO സംസാരിച്ച് തുടങ്ങി കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്സിന് മൂലം നടക്കാന്‍ പോവുന്നത്. ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്സിന് വേണ്ടിയാവാം WHO റഷ്യന്‍ വാക്സിന് എതിരേ തിരിയുന്നത്. പക്ഷേ എന്റെ സംശയം ഇതാണ് ‘ഈ WHO കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം WHO കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?
Post Your Comments