ഒരു കല്യാണം ഒക്കെ കഴിക്കെന്നേ , എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക; മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

"ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം" എന്ന ക്യാപ്ഷനോടെയാണ് ബിനീഷിന്റെ പോസ്റ്റ്.

കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ ബിനീഷ് ബാസ്റ്റിന്‍. മീന്‍ പിടിക്കുന്ന വീഡിയോയും പാചക വീഡിയോയും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന താരം അമ്മയ്‌ക്കൊപ്പമുള്ള ഒരു സുന്ദര ചിത്രവുമായി എത്തിയിരിക്കുകയാണ്. ബിനീഷിന്റെ മുടി പിന്നിയിടുന്ന അമ്മയുടെ ചിത്രമാണിത്.

“ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം” എന്ന ക്യാപ്ഷനോടെയാണ് ബിനീഷിന്റെ പോസ്റ്റ്. ചിത്രത്തിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും എത്തി. എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക എന്നാണ് ഒരു കമന്റ്. പിന്നാലെ കമന്റിട്ടയാളുടെ പേര് ടാഗ് ചെയ്ത് മറുപടിയും ബിനീഷ് നല്‍കി. ഒരു കല്യാണം ഒക്കെ കഴിക്കെന്നേ അമ്മയ്ക്ക് കൂട്ടാവട്ടെ, അമ്മയ്ക്ക് ഒരു ഹായ് തുടങ്ങിയ കമന്റുകളുമായി ആരാധകര്‍ എത്തി.

Share
Leave a Comment