1980കളിൽ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ബീന കുമ്പളങ്ങി. പത്തു വര്ഷത്തില്‍ അധികമായി അഭിനയത്തില്‍ വിട്ടു നില്‍ക്കുന്ന താരം പ്രണയ വിവാഹത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് ബീന. ഭര്‍ത്താവിന്റെ മരണത്തോടെ ദുരിതത്തില്‍ ആയ ബീനയ്ക്ക് ഒരു വീട് വയ്ക്കാന്‍ സഹായിച്ചത് ഇടവേള ബാബു ആണെന്ന് താരം തുറന്നു പറയുന്നു.
”36-ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാർഥന.” ബീന പറയുന്നു.
ഷാർജ ടു ഷാർജ, കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്‌ലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബീനയ്ക്ക് ഒരേ തരം വേഷങ്ങളാണ് പിന്നീട് ലഭിച്ചത്.
Post Your Comments