
രാജ്യം കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഷൂട്ടിങും സ്റ്റേജ് പരിപാടികളും മുടങ്ങിയപ്പോൾ ജീവിതം മുന്നോട്ടുപോകാൻ പച്ചക്കറി വ്യാപാരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ ശിവദാസ് മട്ടന്നൂർ. സതീഷ് കൊതേരിയ്ക്ക് ഒപ്പമാണ് ശിവദാസ് കൊതേരിയിൽ ജൈവപച്ചക്കറി ഷോപ്പ് പ്രവർത്തനമാരംഭിച്ചത്.
പുലർച്ചെ മൂന്ന് മാർക്കറ്റിലെത്തി പച്ചക്കറി ശേഖരിക്കും. വൈകിട്ട് ആറുവരെ വിൽപന. കീഴല്ലൂർ പഞ്ചായത്ത് പരിധിയിലുള്ള വീടുകളിൽ പച്ചക്കറി വണ്ടിയുമായും ശിവദാസും കൂട്ടരും എത്തും.
Post Your Comments