CinemaGeneralMollywoodNEWS

ഡേറ്റ് കൊടുക്കുമ്പോഴും അഡ്വാന്‍സ് വാങ്ങുമ്പോഴും ഞാനത് അറിഞ്ഞിരുന്നില്ല : സിനിമയില്‍ ചെയ്ത ഏറ്റവും ബുദ്ധിമുട്ടേറിയ കഥാപാത്രത്തെക്കുറിച്ച് അന്ന് മുരളി പറഞ്ഞത്

ഒരു ആന അതിന്‍റെ തുമ്പിക്കൈ മുഴുവന്‍ പൊക്കത്തില്‍ പൊക്കിയാല്‍ പതിനെട്ട് - പത്തൊന്‍പത് അടി ഉയരം വരുമെന്നാണ് കേട്ടിട്ടുള്ളത്

സൂപ്പര്‍ താരമെന്ന വിളിപ്പേരിനു ചില പ്രത്യേക താരങ്ങള്‍ മാത്രം അര്‍ഹത നേടുമ്പോള്‍ അവരിലും അര്‍ഹതപ്പെട്ട ചില സൂപ്പര്‍ താരങ്ങളുണ്ടായിരുന്നു മലയാള സിനിമയില്‍ അവരില്‍ ഒരാളാണ് നടന്‍ മുരളി. മുരളിയുടെ പതിനൊന്നാം ചരമ വാര്‍ഷികം ആഗസ്റ്റ്‌ 6-ന് മലയാള സിനിമ മഹാനടന്റെ ഓര്‍മ്മ ദിനമായി സ്മരിച്ചിരുന്നു. എക്കാലത്തും പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്ന മുരളി തന്റെ അഭിനയ ജീവിതത്തില്‍ വലിയ വെല്ലുവിളിയുണ്ടാക്കിയ ഒരു കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്തു 1995-ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു പ്രായിക്കര പാപ്പാന്‍‌. അച്യുതന്‍ എന്ന ആന പാപ്പാനായി മുരളി നിറഞ്ഞു നിന്ന സിനിമയിലെ കഥാപാത്രം തന്റെ സിനിമാ ജീവിതത്തില്‍ തനിക്ക് ഏറെ വെല്ലുവിളി സൃഷ്ടിച്ചതാണെന്ന് അദ്ദേഹത്തിന്റെ ആത്മകഥയായ ‘മുരളി മുതല്‍ മുരളി വരെ’ എന്നെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

‘സിനിമയില്‍ അപകടമാരമായ ചില രംഗങ്ങളില്‍ എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്ന് പ്രായിക്കര പാപ്പാന്‍ എന്ന ചിത്രത്തിലായിരുന്നു. അതില്‍ കുഴിയില്‍ വീണുകിടക്കുന്ന ഒരു ആനയെ ഒരു വള്ളിയില്‍ തൂങ്ങിയാടി രക്ഷിക്കുന്ന ഒരു രംഗമുണ്ട്. ആനയെ കുഴിയില്‍ നിന്ന് കയറ്റുന്ന പാപ്പാന്റെ റോളാണ് എനിക്ക്. ഒരു ആന അതിന്റെ തുമ്പിക്കൈ മുഴുവന്‍ പൊക്കത്തില്‍ പൊക്കിയാല്‍ പതിനെട്ട് – പത്തൊന്‍പത് അടി ഉയരം വരുമെന്നാണ് കേട്ടിട്ടുള്ളത്. കോട്ടയം മോഹനന്‍ എന്ന ആനയാണ് സഹനടന്‍. ചിത്രത്തിലഭിനയിക്കാന്‍ വിളിച്ചപ്പോഴും അഡ്വാന്‍സ് വാങ്ങുമ്പോഴുമൊന്നും എനിക്ക് പാപ്പാന്‍ വേഷത്തിലെ അപകടങ്ങളെക്കുറിച്ച് ചിന്ത പോയില്ലെന്നതാണ് വാസ്തവം. പിന്നീട് ലൊക്കേഷനില്‍ എത്തിയപ്പോഴാണ് പാപ്പാനാകുന്നത് വലിയ സാഹസമാണല്ലോ എന്നോര്‍ത്തത്’.-മുരളി സ്മരണകള്‍

shortlink

Related Articles

Post Your Comments


Back to top button