
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആദിത്യന്‍ ജയന്‍ . വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം തന്റെ പേര് മാറ്റുകയാണ് എന്നറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ഥ പേരായ ജയന്‍ എസ്.എസ് എന്നായിരിക്കും ഇനി മുതല്‍ ഉപയോഗിക്കുക. അഭിനയത്തിലേക്ക് മേഖലയിലേക്ക് വന്നപ്പോള്‍ സ്വീകരിച്ച പേരാണ് ആദിത്യനെന്നും അതുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതുമാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.
‘എന്റെ യഥാര്‍ഥ പേര് ജയന്‍ എസ് എന്നാണ്. ആയതിനാല്‍ അതേപേരില്‍ തന്നെ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അപ്ഡേറ്റ് ചെയ്യുന്നു’ – ആദിത്യന്‍ സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും ഇട്ട പേരാണ് ജയന്‍. അതില്‍ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹാക്കാവുന്നതിനുമപ്പുറം കാര്യങ്ങള്‍ അനുഭവിച്ചതോടെയാണ് യഥാര്‍ഥ പേര് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും കമന്റുകള്‍ക്ക് മറുപടിയായി താരം പങ്കുവച്ചു
അനശ്വര നടന്‍ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍.
Post Your Comments