ലോക്ഡൌണ്‍ കാലത്താണ് നടി സ്വാതി നിത്യാനന്ദും പ്രതീഷ് നെന്മാറയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും നിറത്തിന്റെ പേരിലും മറ്റും ഒരുപാട് പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനെല്ലാം രൂക്ഷഭാഷയില്‍ സ്വാതി മറുപടി നല്‍കിയെങ്കിലും ഇപ്പോഴും പരിഹാസത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വന്ന ഒരു ചോദ്യത്തിന് സ്വാതി നല്‍കിയ മറുപടി ശ്രദ്ധനേടുകയാണ്.
നടന്‍ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞിട്ട് എന്താണ് വേണ്ടെന്നുവെച്ചത് എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇതിനു താരത്തിന്റെ മറുപടി ഇങ്ങനെ.. ”ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാന്‍ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി. എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാന്‍ സഹിച്ചോളാം. നിങ്ങള്‍ വിഷമിക്കേണ്ട ആവശ്യമില്ല”- സ്വാതി പറഞ്ഞു.
പ്രതീഷുമായുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ നടന്‍ ഉണ്ണി മുകുന്ദനുമായുള്ള വിവാഹ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ ഭര്‍ത്താവ് എങ്ങനെയുള്ള ആളാകണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അങ്ങനെ സങ്കല്പങ്ങളൊന്നുമില്ല എന്നാണ് സ്വാതി പ്രതികരിച്ചത്. എന്നാല്‍ സ്വാതിക്ക് ഉണ്ണി മുകുന്ദനോടുള്ള ആരാധന സഹതാരമായ ശരത് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിനെ സ്വാതിയും ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നു എന്ന തരത്തിലാണ് ചില യുട്യൂബ് ചാനലുകള്‍ പ്രചരിപ്പിച്ചത്.
Post Your Comments