
‘ബോളിവുഡ് നടന് സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. നടി റിയയ്ക്കെതിരെ ആരോപണവുമായി സുശാന്തിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ശിവസേനാ എംപി സഞ്ജയ് റാവത്തിന്റെ പുതിയ ആരോപണം വിവാദത്തില്‍. സുശാന്തിന്റെ അച്ഛന് കെകെ സിങ്ങിന്റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് സഞ്ജയ് പറയുന്നത്. കൂടാതെ ഇരുവരും ഐക്യത്തിലായിരുന്നില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ സഞ്ജയ് പറയുന്നു.
സുശാന്തിന്റെ അച്ഛനോട് സഹതാപമുണ്ടെന്നും എന്നാല്‍ നിരവധി കാര്യങ്ങള്‍ ഇനിയും വെളിച്ചത്ത് വരാനുണ്ടെന്നുമാണ് പത്രത്തിന്റെ അസോസിയേറ്റ് എഡിറ്റര്‍ കൂടിയായ സഞ്ജയ് പറയുന്നത്. ‘എത്ര തവണ പട്നയില്‍ പിതാവിനെ കാണാനായി സുശാന്ത് പോയിട്ടുണ്ട്? പിതാവിന്റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു. എന്തുകൊണ്ടാണ് സുശാന്തിന്റെ ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്. ഇതും അന്വേഷണ വിധേയമാക്കണമെന്നു പറഞ്ഞ സഞ്ജയ് റാത്ത് നിര്‍ഭാഗ്യകരമായ ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതില്‍ വിഷമം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു
എന്നാല്‍ കെകെ സിങ് രണ്ടാം വിവാഹം ചെയ്തിട്ടില്ലെന്നും തെറ്റായ പരാമര്‍ശം നടത്തിയതിന് സഞ്ജയ് മാപ്പ് പറയണമെന്നാണ് സുശാന്തിന്റെ കുടുംബം ആവശ്യപ്പെടുന്നത്. തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്നും സുശാന്തിന്റെ ബന്ധുവും ബിജെപി എംഎല്‍എയുമായ നീരജ് സിങ് പറഞ്ഞു.
Post Your Comments