രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ റോക്ക് ആന്‍ഡ് റോള്‍. ജോഷിയുടെ തിരക്കഥയില്‍ രഞ്ജിത്ത് രചന നിര്‍വഹിച്ച ചിത്രമായിരുന്നു ‘നസ്രാണി’. പക്ഷെ ഈ രണ്ട് സിനിമകളും സാമ്പത്തികമായി വലിയ പരാജയം നേരിട്ടിരുന്നു. ഒരു ഫണ്‍ ഫിലിം എന്ന രീതിയില്‍ ‘റോക്ക് ആന്‍ഡ് റോള്‍’ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന ചിന്ത ഉണ്ടായിരുന്നുവെന്നും ‘നസ്രാണി’ മമ്മൂട്ടിയ്ക്കും ജോഷിയ്ക്കും പൂര്‍ണ്ണ തൃപ്തി നല്‍കിയ സിനിമയായിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.
രഞ്ജിത്തിന്റെ വാക്കുകള്‍
‘റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമ ചെയ്യുമ്പോള്‍ അത് വിജയിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. എനിക്ക് മാത്രമല്ല അതില്‍ അഭിനയിച്ച ആളുകള്‍ക്കും ചിത്രം ഓടുമെന്ന് ശുഭ പ്രതീക്ഷയുണ്ടായിരുന്നു. ഇതൊരു ഫണ്‍ ഫിലിം ആയിട്ട് ആളുകള്‍ കാണുമെന്നാണ് കരുതിയത് . ‘നസ്രാണി’ പൂര്‍ണമായി ഒരു തിരക്കഥ എഴുതി ജോഷി വായിച്ചു കേട്ടു. പിന്നീട് മമ്മൂട്ടി വായിച്ചു. ജോഷിക്ക് അത് വളരെ തൃപ്തിയായ തിരക്കഥയായിരുന്നുവെന്നാണ് പറഞ്ഞത്. വലിയ പ്രതീക്ഷ നല്‍കുന്ന ഇത്തരം സിനിമകള്‍ എന്ത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നതെന്ന് ചോദിച്ചാല്‍ അതിന് കറകറ്റ് ഒരു ഉത്തരം പറയാന്‍ കഴിയില്ല’.
Post Your Comments