
ചെന്നൈയില്‍ നിന്നും തിരികെ കേരളത്തില്‍ എത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്.
4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹന്‍ലാല്‍ കോവിഡ് നെഗറ്റീവ് ആയതോടെ അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.
ഓണവുമായി ബന്ധപ്പെട്ടുള്ള ചില ചാനൽ ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി താരം തിരികെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കുമെന്നും സൂചനയുണ്ട്.
Post Your Comments