കെ മധു – എസ് എന്‍ സ്വാമി – മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമകളുടെ അഞ്ചാം ഭാഗം തയ്യാറെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിഐ എന്ന ചിത്രത്തിന്‍റെ തുടര്‍ച്ച സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി പ്ലാന്‍ ചെയ്തിരുന്നെന്നും മമ്മൂട്ടി തന്നെയാണ് അങ്ങനെയൊരു ഓപ്ഷന്‍ പറഞ്ഞതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി പറയുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇമ്മാനുവല്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടി അങ്ങനെയൊരു നിര്‍ദ്ദേശം വച്ചതെന്നും എസ്എന്‍ സ്വാമി വെളിപ്പെടുത്തുന്നു.
എസ് എന്‍ സ്വാമിയുടെ വാക്കുകള്‍
‘മമ്മൂട്ടിയുടെയും കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു പ്രോജക്റ്റ് ആലോചിച്ചത്. നിങ്ങള്‍ സിബിഐ ചിത്രത്തില്‍ ‘ഹാരി’ എന്ന് പറയുന്ന കഥാപാത്രത്തെ ഡെവലപ് ചെയ്തു കൊണ്ട് വരാം എന്ന് മമ്മൂട്ടി പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഇമ്മാനുവല്‍’ എന്ന സിനിമയുടെ സെറ്റില്‍വച്ച് എന്നോടും മധുവിനോടും പറഞ്ഞു, നിങ്ങള്‍ ഈ ഹാരി എന്ന് പറയുന്ന കഥാപാത്രം സുരേഷ് ഗോപി എന്ന താരത്തിന്റെ പേരല്ല പറഞ്ഞത്. കഥാപാത്രത്തിന്റെ പേരാണ്. ഹാരി എന്ന കഥാപാത്രത്തെ മെയിന്‍ റോള്‍ ആക്കി എന്ത് കൊണ്ട് ശ്രമിച്ചൂടാ എന്ന് ചോദിച്ചു. ഞാന്‍ വളരെ പൂര്‍ണ മനസ്സോടെ പറയുകയാണ്. നിങ്ങള്‍ അയാളെ വച്ചൊന്നു ശ്രമിച്ച് നോക്കൂ അപ്പോള്‍ നിങ്ങള്‍ക്ക് ഒരു ചോയിസ് ആയില്ലേ എന്നൊക്കെ മമ്മൂട്ടി പറഞ്ഞു’.എസ് എന്‍ സ്വാമി വ്യക്തമാക്കുന്നു
Post Your Comments