ഹരിഹരന്‍ എന്ന സംവിധായകന്‍ മലയാളത്തില്‍ സംഭാവന ചെയ്തിട്ടുള്ളത് വലിയ വിജയ സിനിമകളാണ്, അതില്‍ ‘ഒരു വടക്കന്‍ വീരഗാഥ’യും ‘പഴശ്ശിരാജ’യും മലയാള സിനിമയുടെ ചരിത്രത്തില്‍ മഹാത്ഭുതമായി എന്നും വിലയിരുത്തപ്പെടുമ്പോള്‍ താന്‍ ചെയ്തതില്‍ പരാജയപ്പെട്ട രണ്ട് സിനിമകളെക്കുറിച്ച് തുറന്നു പറയുകയാണ് ഹരിഹരന്‍.
തൊണ്ണൂറുകളുടെ അവസാനത്തോടെ ട്രെന്‍ഡ് ആയി മാറിയ ശാലിനി- കുഞ്ചാക്കോ ബോബന്‍ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ‘പ്രേം പൂജാരി’. സൈജു കുറുപ്പിനെ മലയാളത്തിനു പരിചയപ്പെടുത്തിയ മറ്റൊരു ഹരിഹരന്‍ സിനിമയാണ് 2005-ല്‍ പുറത്തിറങ്ങിയ ‘മയൂഖം’.
‘ബോയ് ഫ്രണ്ട് എന്ന സിനിമ നാലാം തീയതി റിലീസ് ചെയ്യില്ലെന്ന് അറിയിച്ചതോടെ വേഗം തന്നെ മയൂഖം എന്ന സിനിമ ആ ദിവസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ അതിന്റെ മാര്‍ക്കറ്റിംഗില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. ‘പ്രേം പൂജാരി’ എന്ന സിനിമയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ് ആ കാലത്തൊക്കെ തിയേറ്ററില്‍ ആളുകളെ കയറ്റി കൂവിക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. ചിത്രത്തിലെ നല്ല സീനുകള്‍ ഉള്‍പ്പടെയുള്ളവ അങ്ങനെ കൂവിയപ്പോള്‍ തിയേറ്ററില്‍ നിന്നും അത് വെട്ടി ചുരുക്കി. ഞാന്‍ ആ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ഞാന്‍ ചെയ്ത സിനിമയായി എനിക്ക് തോന്നിയില്ല’. രണ്ട് സിനിമകള്‍ വലിയ പരാജയത്തിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കി കൊണ്ട് ഹരിഹരന്‍ പറയുന്നു.
Post Your Comments