തന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കി നടന് നെടുമുടി വേണു. ഒരിക്കലും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗകമാകാന് താന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നെടുമുടി വേണു പറയുന്നു, രാഷ്രീയത്തിലുള്ള മറ്റു സിനിമാ താരങ്ങളുടെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവര്‍ അതിനു അര്‍ഹതപ്പെട്ടവര്‍ ആണെന്നും നെടുമുടി വേണു തുറന്നു സമ്മതിക്കുന്നു. നല്ല ഒരു എംഎല്‍എ യോ അല്ലങ്കില്‍ നല്ല ഒരു മന്ത്രിയോ അല്ലങ്കില്‍ നല്ല ഒരു ജനപ്രതിനിധിയോ ആകാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നിലെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കി കൊണ്ട് നെടുമുടി വേണു പറയുന്നു.
‘എന്നെ പലരും ഇലക്ഷന് നില്ക്കാന് നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് നല്ല ഒരു എംഎല്‍എ യോ അല്ലങ്കില്‍ നല്ല ഒരു മന്ത്രിയോ അല്ലങ്കില്‍ നല്ല ഒരു ജനപ്രതിനിധിയോ ആകാന്‍ സാധ്യമല്ല.അത് എനിക്ക് തന്നെ അറിയാം. പിന്നെ മറ്റൊരു കാര്യം എനിക്ക് ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമില്ല. സിനിമാ നടന്മാരില് രാഷ്ട്രീയത്തിലുള്ള ഇന്നസെന്റിനു ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. പിന്നെ മുകേഷിന് പണ്ട് മുതലേ രാഷ്രീയമുണ്ട്, ഗണേഷ് കുമാറിനും രാഷ്രീയമുണ്ട് ഇതെല്ലാം അര്‍ഹതയുള്ളവര്‍ തന്നെയാണ്. പക്ഷെ എന്നെ സംബന്ധിച്ച് കലയോടൊപ്പം എനിക്ക് രാഷ്ട്രീയം കൂടെ ചേര്‍ക്കാന്‍ കഴിയില്ല’.നെടുമുടി വേണു പറയുന്നു.
Post Your Comments