ബോളിവുഡില്‍ സ്ഥാനം നേടിയ സുന്ദരിയാണ് വിദ്യ ബാലന്‍. മലയാളി കൂടിയായ വിദ്യ ആദ്യം അഭിനയിച്ചത് മലയാളം സിനിമയിലാണ്. മോഹന്‍ലാലിന്റെ നായികയായി അഭിനയത്തിലെയ്ക്ക് എത്തിയ നടിയെ രാശിയില്ലാത്തവള്‍ എന്ന് മുദ്രകുത്തപ്പെട്ടുവെന്നു വിദ്യാ ബാലന്‍ പറയുന്നു. ആദ്യ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിര്‍ത്തിവെച്ചതാണ് അതിനു കാരണം എന്നും 7-8 സിനിമകള്‍ തന്നെ ഒഴിവാക്കിയെന്നും താരം പറഞ്ഞു. ദേശിയ മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു വിദ്യ ബാലന്റെ തുറന്നു പറച്ചില്‍.
”മോഹന്‍ലിനൊപ്പമുള്ള ഒരു മലയാളം ചിത്രമായിരുന്നു എന്റെ ആദ്യ ഫീച്ചര്‍ ഫിലിം. ആദ്യ ഷെഡ്യൂളിന് പിന്നാലെ 7-8 സിനിമകള്‍ എന്നെ തേടിയെത്തി. പ്രശ്‌നമെന്തെന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിങ് നിര്‍ത്തി. സിനിമ ഇല്ലാതായി എന്നു മാത്രമല്ല എല്ലാ സിനിമകളില്‍ നിന്നും എന്നെ മാറ്റി. അതിനുശേഷം രാശിയില്ലാത്തവളായി എന്നെ മുദ്രകുത്തി. എനിക്കത് വിശ്വസിക്കാനായില്ല. ഞാന്‍ അന്ധവിശ്വാസിയായ ആളല്ല. വിജയവും പരാജയവുമൊന്നും ഒരാളുടെ കാരണം കൊണ്ടാണെന്ന് കരുതുന്നില്ല. ചിലസമയങ്ങളില്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയാവില്ല. ഈ സിനിമകളില്‍ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. ആ സമയത്ത് ഒരു വലിയ തമിഴ് സിനിമയില്‍ നിന്നും എന്നെ മാറ്റി”- വിദ്യാബാലന്‍ പറഞ്ഞു.
അവസരങ്ങള്‍ നഷ്ടപ്പെടുന്നത് തന്നെ ദേഷ്യക്കാരിയാക്കിയെന്നു പറഞ്ഞ വിദ്യ തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് അമ്മയോടാന്നും കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പ്രാര്‍ത്ഥനയും മെഡിറ്റേഷനും നടത്തി മനസിനെ ശരിയാക്കാന്‍ എപ്പോഴും അമ്മ പറയുമായിരുന്നു. എന്നാല്‍ നിരാശയുും ദേഷ്യവും കാരണം ഞാന്‍ എപ്പോഴും വഴക്കിട്ടുകൊണ്ടിരുന്നു. ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സര്‍ക്കാരിനെ കണ്ടതോടെയാണ് തന്റെ ജീവിതം തന്നെ മാറിയത് എന്നും വിദ്യ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
Post Your Comments