ഒരു വര്ഷം മാത്രമുള്ള ദാമ്പത്യം, തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച്‌ നടി ശ്രീത ശിവദാസ്

പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേര്‍പെടുത്തിയത്

ഓര്‍ഡിനറി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രീത ശിവദാസ്. മണി ബാക് പോളിസി, 10.30 എഎം ലോക്കല്‍ കോള്‍, കൂതറ തുടങ്ങി പത്തില്‍ അധികം സിനിമകളില്‍ നായികയായി എത്തിയെങ്കിലും പരാജയങ്ങള്‍ തുടര്‍ച്ചയായതോടെ സിനിമയയില്‍ നിന്നും ഇടവേളയെടുത്ത ശ്രീത തന്റെ വിവാഹ ജീവിതത്തെ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

2014 ലായിരുന്നു ശ്രിതയുടെ വിവാഹം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹ ബന്ധം വേര്‍പെടുത്തിയ കാര്യം ശ്രിത തുറന്ന് പറഞ്ഞത്. വിവാഹജീവിതം ഒരു വര്‍ഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാന്‍ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേര്‍പെടുത്തിയതെന്നും ചില കാരണങ്ങള്‍ കൊണ്ട് ആ സമയത്ത് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.

Share
Leave a Comment