![](/movie/wp-content/uploads/2020/08/rehqa.jpg)
ബോളിവുഡ് നടന് സുശാന്ത് സിങ്ങ് രജപുത്തിന്റെ മരണത്തില്‍ നടിയും കാമുകിയുമായ റിയയെ എന്‍ഫോഴ്സ്മെന്റ് നീണ്ട ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ നടന് കുറിച്ച ചില വാക്കുകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രവര്‍ത്തി.
സുശാന്തിന്റെ ഡയറിയില്‍ നിന്നുള്ള ഒരു പേജ് പരസ്യമാക്കിയിരിക്കുകയാണ് റിയ. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് ഈ പേജില്‍ സുശാന്ത് കുറിച്ചിരിക്കുന്നത്. റിയയെ ബേബു എന്നാണ് സുശാന്ത് വിളിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സാര്‍ , മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്. സുശാന്തിന്റെ കൈയക്ഷരമാണ് ഡയറിയിലേതെന്നും തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്നും ഇതോടൊപ്പം റിയ വ്യക്തമാക്കി.
കൂടാതെ സുശാന്തിന്റെ ശ്രദ്ധേയ സിനിമകളില്‍ ഒന്നായ ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു.
Post Your Comments