പിപിഇ കിറ്റ് ധരിച്ച് പിറന്നാള്‍ ആഘോഷവുമായി ബോളിവുഡ് നടി. പഞ്ചാബി സിനിമകളിലൂടെ ശ്രദ്ധേയയായ പരുള്‍ ഗുലാട്ടിയാണ് കൊറോണ സ്പെഷ്യല്‍ ബര്‍ത്ത്ഡേ പാര്‍ട്ടി നടത്തി വിവാദത്തില്‍ ആയത്. പിപിഇ കിറ്റ് അണിഞ്ഞുകൊണ്ടുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച നടിയ്ക്ക് നേരെ രൂക്ഷവിമര്‍ശനം.
പ്രിയപ്പെട്ടവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ ബര്‍ത്ത്‌ഡേ ആഘോഷം എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. പരുളും സുഹൃത്തുക്കളും അലസമായി പിപിഇ കിറ്റ് ധരിച്ച് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുകയാണ്. പിപിഇ കിറ്റ് ആയിരുന്നു ബര്‍ത്ഡേ വസ്ത്രത്തിന്റെ തീം എന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ പിപിഇ കിറ്റ് ധരിച്ച് രാത്രിയും പകലുമില്ലാതെ കഷ്ടപ്പെടുമ്ബോഴാണോ ഇങ്ങനെ പെരുമാറുന്നത് എന്ന വിമര്‍ശനം ശക്തമാകുകയാണ്.
പിപിഇ കിറ്റുകള്‍ ഇത്തരത്തില്‍ പാഴാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കാമായിരുന്നില്ലേയെന്നും പിപിഇ കിറ്റ് ഫാഷന്‍ പരീക്ഷണം നടത്താനുള്ള വസ്ത്രമല്ലെന്നും പലരും കമന്‍റ് ചെയ്തു.
Post Your Comments