മലയാള സിനിമയില്‍ എല്ലായ്പ്പോഴും ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് തീരുമാനിച്ചിട്ടാണ് ആ സിനിമയുടെ കഥയുണ്ടാക്കുന്നതെന്ന് നടന്‍ ശ്രീനിവാസന്‍. ഭൂരിഭാഗം സിനിമകളും അങ്ങനെയാണ് സംഭവിക്കുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു.അത് പോലെ സൂപ്പര്‍ താരങ്ങള്‍ വേണ്ടത്ര ശ്രദ്ധ വയ്ക്കാതെയാണ് സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്ന തോന്നലും തന്നില്‍ ഉണ്ടാകാറുണ്ടെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. സ്ഥിരമായി തിരക്കഥ ചെയ്തിരുന്ന സമയത്തൊക്കെ എഴുതുമ്പോള്‍ പ്രധാന കഥാപാത്രം ചെയ്യുന്ന നടന്റെ മുഖം മനസ്സില്‍ തെളിയാറുണ്ടെന്നും അതിന്റെ കാരണത്തെക്കുറിച്ചും ശ്രീനിവാസന്‍ പറയുന്നു.
‘ഇപ്പോഴെന്നല്ല പണ്ട് മുതലേ ആരൊക്കെയാണ് പ്രധാനപ്പെട്ട റോളുകളില്‍ വരുന്നത് അതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കഥകള്‍ ഉണ്ടാക്കിയിരുന്നത്,അന്നും അങ്ങനെ തന്നെയാണ് .തിരക്കഥ എഴുതുമ്പോള്‍ ചില നടന്മാര്‍ എന്റെ മനസ്സില്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ അത് നടക്കില്ല. സംവിധായകനും ഞാനും ഒരു കഥ ആലോചിക്കുമ്പോള്‍ ഈ നടന്‍ ആയിരിക്കും പ്രധാന റോളില്‍ അഭിനയിക്കുന്നതെന്ന് ഏകദേശം ഒരു ധാരണയായിട്ടുണ്ടാകും മിക്കവാറും സിനിമകള്‍ നടക്കുന്നത് അങ്ങനെ തന്നെയാണ്. സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുന്ന പല സിനിമകളും മോശമാണെന്ന് തോന്നാറുണ്ട്. വേണ്ടത്ര ശ്രധിക്കാതെയാണ് പല സിനിമകളും ചെയ്യുന്നതെന്ന് എനിക്ക് തോന്നാറുണ്ട്’. ശ്രീനിവാസന്‍ പറയുന്നു.
Post Your Comments