GeneralLatest NewsMollywoodNEWS

പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ള സോഷ്യല്‍ മീഡിയ ഞരമ്പുകളെക്കുറിച്ച് ആര്യ

ഇത് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ആളുകള്‍ ഗൗരവമായി കാണുന്നില്ല

മറ്റുള്ളവരെ മാനസികമായ രീതിയില്‍ നോവിച്ച് കൊണ്ട് കമന്റ് ഇടുന്ന സോഷ്യല്‍ മീഡിയ ഞരമ്പുകളെക്കുറിച്ച് അവതാരകയും നടിയുമായ ആര്യ. സൈബര്‍ ആക്രമണകാരികളെ തുരത്താന്‍ നിയമം ശക്തമാക്കുകയാണ് വേണ്ടതെന്നും ആര്യ പറയുന്നു,അല്ലാത്തിടത്തോളം കാലം ഇവരുടെ കാലം അസ്തമിക്കുന്നതല്ലെന്നും ആര്യ പങ്കുവയ്ക്കുന്നു. പത്താം ക്ലാസ് കുട്ടി മുതല്‍ 60 വയസ്സ് വരെയുള്ള ആളുകള്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ടെന്നും ആര്യ തുറന്നടിക്കുന്നു. സൈബര്‍ ആക്രമണകാരികള്‍ക്ക് ഒരാള്‍ വെറുക്കപ്പെട്ടവനായാല്‍ അവരുടെ കുടുംബത്തെ വരെ ശപിക്കുന്ന പ്രവണതയാണ് ഇത്തരക്കാരില്‍ നിന്ന് നേരിടേണ്ടി വരുന്നതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആര്യ പറയുന്നു.

‘സൈബര്‍ ബുള്ളികളുടെ മാനസികാവസ്ഥ മറ്റൊന്നാണ്. അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ നിങ്ങളെ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും. ഇതൊരു മാനസിക രോഗമാണ്. ഇതിന് പ്രായ പരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെന്നത് ആശങ്കജനകമാണ്. ഇവരെ ശിക്ഷിക്കാനായി കഠിന നിയമങ്ങളില്ല എന്നത് സങ്കടകരമാണ്. ഒരു സൈബര്‍ ആക്രമണ കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍ അത് ഒരു ഐപിസി വിഭാഗവുമായി ബന്ധപ്പെടുത്തണം. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍ ആളുകള്‍ ഗൗരവമായി കാണുന്നില്ല. പത്താം ക്ലാസ് കുട്ടി മുതല്‍ 60വയസ്സ് വരെയുള്ള വൃദ്ധന്‍ വരെ ഒരുകൂട്ടം ആളുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നതിലും നിഷേധാത്മകത പ്രചരിപ്പിക്കുന്നതിലും മാനസിക സന്തോഷം കണ്ടെത്തുന്നു’.

shortlink

Related Articles

Post Your Comments


Back to top button