CinemaGeneralMollywood

എവിടെയും പോയി കള്ള് കുടിക്കുന്ന ആരോടും പോയി പണം ചോദിക്കുന്ന മലയാള സിനിമയിലെ ലെജന്‍റിനെക്കുറിച്ച് കെജി ജോര്‍ജ്ജ്

പക്ഷേ ജോണിനെ പോലെ എല്ലാം മറന്നു കൊണ്ട് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല

മലയാള സിനിമയില്‍ പേര് കേട്ട ജോണ്‍ എബ്രഹാം ഒരു ഇന്ത്യന്‍ സംവിധായകന്റെ പ്രൊഫൈല്‍ ഉയര്‍ത്തി കൊണ്ടാണ് സിനിമയില്‍ നിലനിന്നത്,എല്ലായ്പ്പോഴും  അലക്ഷ്യമായ ജീവിതം നയിച്ചിരുന്ന ജോണ്‍ എബ്രഹാം എന്ന ക്ലാസിക് സംവിധായകന്റെ ജീവിതം ഒരു പരിധിയില്‍ കവിഞ്ഞു അദ്ദേഹത്തെ ബാധിച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ കെജി ജോര്‍ജ്ജ്. എവിടെയും കയറി ചെല്ലാവുന്ന എവിടെയും പോയി കള്ള് കുടിക്കുന്ന ആരോടും പണം ചോദിക്കുന്ന ഒരു ലെജന്‍റ് മാത്രമേ മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ളൂവെന്നും അത് ജോണ്‍ എബ്രഹാം ആയിരുന്നുവെന്നും തുറന്നു പറയുകയാണ് മലയാളത്തിന്റെ ഹിറ്റ് സംവിധായകന്‍ കെജി ജോര്‍ജ്ജ്

‘എപ്പോഴും ഊതിപെരുപ്പിച്ച ഒരു ജീവിതമായിരുന്നു ജോണിന്റേത്. ജീവിച്ചിരുന്ന കാലത്ത് ഒരു ലെജന്‍ഡ് ആയിരുന്ന ആളായിരുന്നു ജോണ്‍. എവിടെയും കയറി ചെല്ലാം ആരോടും പണം ചോദിക്കാം എവിടെയും അന്തി ഉറങ്ങാം. എവിടെയും പോയിട്ട് കള്ള് കുടിക്കാം. നമ്മളും ഒരു പരിധിവരെ ഇതൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ ജോണിനെ പോലെ എല്ലാം മറന്നു കൊണ്ട് അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ജോണിനെ സംബന്ധിച്ച് നാളെ എന്ന ഒരു കാര്യമില്ല. ഒരു പക്ഷേ ജോണ്‍ നല്ല ഒരു ഫിലിം മേക്കര്‍ ആണ്. ഒരു ഗ്രേറ്റ് ഫിലിം മേക്കര്‍ എന്ന് ആരും പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നേരെത്തെ ഞാന്‍ സൂചിപ്പിച്ച ക്രിയേഷന്‍ എന്ന ലഹരിയില്‍ മുങ്ങി പോകുകയാണ് ചെയതത്’.

shortlink

Related Articles

Post Your Comments


Back to top button