സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ച് വെളിപെടുത്തി ബോളിവുഡ് നടി രവീണ ടണ്ടന്‍. സിനിമയില്‍ തനിക്ക് ഗോഡ്ഫാദറില്ല, നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും താന്‍ അഹങ്കാരി ആയെന്ന് നടി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
“സിനിമയില്‍ ഗോഡ്ഫാദറില്ലായിരുന്നു. ഒരു പ്രത്യേക ക്യാമ്ബിലെ അംഗവുമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്‍മാരും ഇല്ലായിരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാനോ പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനോ ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്‍മാര്‍ ചിരിക്കാന്‍ പറയുമ്ബോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്ബോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല” രവീണ പിങ്ക്‌വില്ലയോട് പറഞ്ഞു.
നായകന്‍മാരാലും അവരുടെ കാമുകിമാരാലും ഒഴിവാക്കപ്പെടുമെന്നും കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ കൊടുത്തും മറ്റും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തും. എന്നാല്‍, താന്‍ പോരാടി കരിയര്‍ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ വ്യക്തമാക്കി
Post Your Comments