മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26 ന് തീരുമാനിച്ചത് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് നീട്ടിയതില്‍ ദു:ഖമുണ്ടെന്നും അതേസമയം സന്തോഷവും ഉണ്ടെന്നാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ റോയ് സിജെയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്ബാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക’ റോയ് സി ജെ കുറിച്ചു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന, പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മഞ്ജുവാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അര്ജ്ജുന്, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Post Your Comments