വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ധിഖ് – ലാല്‍ ടീം ഒന്നിച്ച ചിത്രമാണ് ദിലീപ് നായകനായ ‘കിംഗ് ലയര്‍’. ഇരുപത് കോടിയോളം കളക്റ്റ് ചെയ്തു കൊണ്ടാണ് 2016-ലെ വിഷുക്കാലത്ത് ‘കിംഗ് ലയര്‍’ ചരിത്ര വിജയം നേടിയത്. ആ സിനിമ സംഭവിച്ചതിനു പിന്നിലെ രസകരമായ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ലാല്‍.
ലാലിന്റെ വാക്കുകള്‍
‘ഔസേപ്പച്ചന് വാളക്കുഴി എന്ന ഞങ്ങളുടെ ആദ്യ സിനിമയുടെ നിര്‍മ്മാതാവ് തന്നെയായിരുന്നു കിംഗ് ലയറും നിര്‍മ്മിച്ചത്. പുള്ളിയെ സാമ്പത്തികമായി സഹായിക്കാന്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നു. പക്ഷെ ഞാന്‍ ഏറ്റെടുക്കുന്നത് വലിയ ഒരു തലവേദന ആണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം അത്രയും വലിയ ഒരു സിനിമ വിജയിക്കേണ്ട അനിവാര്യതയുള്ളതിനാല് അത് എന്റെ തലയിലേക്ക് വരുന്നത് വലിയ റിസ്ക് ആണ്. അത് കൊണ്ട് തന്നെ ഞാന്‍ നിര്‍മ്മതാവിനോട് പറഞ്ഞു സിദ്ധിഖ് തിരക്കഥ എഴുതിയാല്‍ ഞാന്‍ സിനിമ ചെയ്യാമെന്ന്. സിദ്ധിഖ് ഒരിക്കലും എഴുതില്ലെന്ന ഉറപ്പിലാണ് ഞാനത് പറഞ്ഞത് പക്ഷേ എന്റെ കണക്ക്കൂട്ടലുകള്‍ തെറ്റി. സിദ്ധിഖ് ഔസേപ്പച്ചനോട് അത് എഴുതാമെന്ന് സമ്മതിച്ചു. അങ്ങനെയാണ് ‘കിംഗ് ലയര്‍’ എന്ന ഞങ്ങളുടെ ഹിറ്റ് സിനിമ സംഭവിക്കുന്നത്’. ലാല്‍ പറയുന്നു.
Post Your Comments