മുസ്ലിം ആയതിനാല്‍ താന്‍ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാളുടെ പേര് വെളിപ്പെടുത്തി നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ട്വിറ്ററിലാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫോണ്‍ നമ്ബറും കൊല്‍ക്കത്തിയിലെ ഒരു നമ്ബറില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും സഞ്ജയ് ശര്‍മ എന്ന പേരാണ് കാണിക്കുന്നതെന്നും ഖുശ്ബു വ്യക്തമാക്കുന്നു.
മുസ്ലിം ആയതിനാല്‍ താന്‍ പീഡിപ്പിക്കപ്പടേണ്ടവളാണെന്നാണ് ഭീഷണി മുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ- ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണം. എനിക്ക് സംഭവിച്ചത് ഇതാണെങ്കില്‍ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താണ്?’- ട്വീറ്റില്‍ ഖുശ്ബു പറയുന്നു.
എന്തുകൊണ്ടാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതെന്നും താരം പറയുന്നുണ്ട്. ഭീഷണി മുഴക്കിയ ആള്‍ക്കും കുടുംബം ഉണ്ടാകുമെന്നും ഇത്തരം ആളുകള്‍ പൊതു സമൂഹത്തിനു മുന്നില്‍ നാണം കെടണമെന്നും ഖുശ്ബു വ്യക്തമാക്കി
Post Your Comments