BollywoodGeneralLatest News

26 ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും കോവിഡ് പോസിറ്റിവ്; അഭിഷേക് ബച്ചന്‍

ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും കുടുംബവും കൊറോണ വൈറസ് ബാധിച്ചു ചികിത്സ നേടിയിരുന്നു. എന്നാല്‍ ബിഗ്‌ ബിയ്ക്കും മരുമകള്‍ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും രോഗം ഭേദമായ് വീട്ടിലേയ്ക്ക് പോയി. എന്നാല്‍ മകന്‍ അഭിഷേക് ബച്ചന്‍ കഴിഞ്ഞ 26 ദിവസമായി ആശുപത്രിയില്‍ കഴിയുകയാണ്. ആശുപത്രി റൂമിലെ ചിത്രം പങ്കുവച്ച്‌ താരം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

26 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാര്‍ജ് ചെയ്യാനുള്ള സമയം ഇനിയും ആയിട്ടില്ലെന്ന് പറയുകയാണ് അഭിഷേക്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയര്‍ ബോര്‍ഡില്‍ ഡിസ്ചാര്‍ജ് പ്ലാന്‍ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അഭിഷേക് ബച്ചന്‍ ചികിത്സയില്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button