
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിനു പിന്നിലെ ദുരൂഹത അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഈ കേസ് സിബിഐക്ക് വിട്ടു. ബീഹാര്‍ സര്‍ക്കാരിന്‍റെ ആവശ്യം അംഗീകരിച്ചാണ് കേസ് സിബിഐയ്ക്ക് വിട്ടത്.
കേസന്വേഷണം സിബിഐയെ ഏല്‍പ്പിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയാണ് സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിച്ചത്.
കേസന്വേഷണം സിബിഐക്ക് വിട്ട തീരുമാനത്തെ സുശാന്തിന്റെ കുടുംബം സ്വാഗതം ചെയ്തു. നടന്റെ സഹോദരി ഇതറിയിച്ച് ട്വീറ്റ് കുറിച്ചിട്ടുണ്ട്.
Post Your Comments