മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബാനര്‍ ആണ് സുരേഷ് കുമാറിന്റെ നിര്‍മ്മാണത്തിലുള്ള രേവതി കലാമന്ദിര്‍. സിനിമയില്‍ സക്സസ് ഫുള്‍ നിര്‍മ്മാതാവ് എന്ന പേരുണ്ടെങ്കിലും മലയാള സിനിമയില്‍ തുടരെ എട്ടു വര്‍ഷങ്ങള്‍ തനിക്ക് മോശം സമയമായിരുന്നുവെന്നും പൈലറ്റ്സും കവര്‍ സ്റ്റോറിയും പോലെയുള്ള സിനിമകള്‍ തനിക്ക് വലിയ നഷ്ടം വരുത്തിവെച്ചുവെന്നും സുരേഷ് കുമാര്‍ പറയുന്നു.
‘എനിക്ക് സിനിമ നിര്‍മ്മിച്ച് ഒരുപാട് നഷ്ടമുള്ള സമയമുണ്ടായിരുന്നു. 99-മുതല്‍ രണ്ടായിരത്തിഏഴ് വരെ എനിക്ക് വലിയ നഷ്ടമായിരുന്നു. എന്റെ പൈലറ്റ്സ്, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളൊക്കെ വലിയ പരാജയം ഏറ്റുവാങ്ങി. അപ്പോള്‍ അങ്ങനെയുള്ള സിനിമകളില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഞാന്‍ വീണ്ടും വീണ്ടും സിനിമകള്‍ ചെയ്തത്. ചില സംവിധായകര്‍ പണം മുടക്കുന്ന നിര്‍മ്മാതാക്കളുടെ അവസ്ഥ മനസിലാക്കില്ല. നാലും അഞ്ചും സംവിധാന സാഹയികള്‍ ഉണ്ടായിരുന്ന സിനിമയില്‍ ഇപ്പോള്‍ എട്ടും പത്തും പേരുമാണ്. ഒരു സിനിമ തീര്‍ന്നു കഴിഞ്ഞു ഒരാളുടെ കോസ്റ്റ് കണക്കാക്കിയാല്‍ എഴുപത്തി അയ്യായിരം രൂപയില്‍ കൂടുതല്‍ വരും. ചെറിയ ഒരു റോളിന് പോലും വലിയ താരത്തെ ഇടാറുണ്ട്. ചെറിയ ഒരു ആര്‍ട്ടിസ്റ്റ് ചെയ്‌താല്‍ പോലും നന്നാവുന്ന വേഷമാണ് എങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തിന് വഴങ്ങി വലിയ താരങ്ങളെ കൂടുതല്‍ പ്രതിഫലം കൊടുത്തു കൊണ്ട് വരേണ്ടി വരുന്ന അവസ്ഥയുണ്ടായിട്ടുണ്ട്’.
Post Your Comments