Latest NewsTollywood

ഗായിക സ്മിതയ്ക്കും ഭര്‍ത്താവിനും കോവിഡ് പോസിറ്റീവ്

2000ല്‍ ഹേയ് റബ്ബാ എന്ന സംഗീത ആല്‍ബത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളില്‍ പാടിയിട്ടുണ്ട്.

പ്രമുഖ ഗായിക സ്മിതയ്ക്കും ഭര്‍ത്താവ് ശശാങ്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്മിത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പരിശോധനയില്‍ പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നുവെന്നും സ്മിത ട്വീറ്റില്‍ പറയുന്നു.

‘കടുത്ത ശരീരവേദനയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഏറെ നേരം വര്‍ക്ക് ഔട്ട് ചെയ്തതിനാലാവും എന്നു കരുതിയെങ്കിലും കോവിഡ് പരിശോധന നടത്താമെന്നു കരുതി. ഭര്‍ത്താവ് ശശാങ്കിനും എനിക്കും കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തി. ലക്ഷണങ്ങളൊന്നും തന്നെയില്ല. കോവിഡ് ഭേദമായി പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ വീട്ടില്‍ തന്നെയായിരുന്നു. രോഗം ഞങ്ങളെത്തേടി വീട്ടിലേക്ക് വരികയായിരുന്നു.’ സ്മിത കുറിച്ചു

2000ല്‍ ഹേയ് റബ്ബാ എന്ന സംഗീത ആല്‍ബത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെലുങ്ക്, ഹിന്ദി, തമിഴ് സിനിമകളില്‍ പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button