‘ബാഹുബലി’യിലൂടെ ശ്രദ്ധേയനായ റാണാ ദഗുബതി വിവാഹിതനാകുന്നു. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ആണ് റാണയുടെ വധു. ഇവരുടെ വിവാഹം ഈ മാസം എട്ടിന് നടക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റാണയുടെ പിതാവ് ദഗുബതി സുരേഷ് ബാബു.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന വിവാഹത്തില്‍ 30ല്‍ താഴെ അതിഥികള്‍ മാത്രമേ പങ്കെടുക്കുകയുള്ളു. കോവിഡ് 19 ടെസ്റ്റ് നടത്തിയതിന് ശേഷമേ അതിഥികള്‍ വിവാഹത്തിനെത്തു എന്നും സുരേഷ് ബാബു അറിയിച്ചു. .
സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക, ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ് എന്ന് സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
Post Your Comments