CinemaGeneralMollywoodNEWS

ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ഞാന്‍ തലയില്‍ നരയിട്ട് അഭിനയിച്ചു, എന്നോട് പ്രേക്ഷകര്‍ക്ക് വെറുപ്പില്ല: മനസ്സ് തുറന്ന് കവിയൂര്‍ പൊന്നമ്മ

ഞാന്‍ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ തലയില്‍ നരയിട്ട് അഭിനയിച്ച നടിയാണ്

മലയാള സിനിമയുടെ വാത്സല്യ നിധിയായ അമ്മ നടി കവിയൂര്‍ പൊന്നമ്മ സിനിമയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് തുറന്നു പറയുകയാണ്, ഒരേ ടൈപ്പ് വേഷങ്ങള്‍ ചെയ്തു പോയ തനിക്ക് ഒരിക്കലും ബോറടി ഉണ്ടായിട്ടില്ലെന്നും ഒരാള്‍ ഇങ്ങോട്ട് വിളിച്ചു വ്യത്യസ്തമായ വേഷം ചെയ്യാനുള്ള ഓഫര്‍ നല്‍കിയാലും അത് സ്വീകരിക്കില്ലെന്നും തുറന്നു പറയുകയാണ് താരം. ഇരുപത്തി രണ്ടാം വയസ്സില്‍ തലയില്‍ നരയിട്ടു അഭിനയിച്ചു കഴിഞ്ഞ നടിയാണ് താനെന്നും വ്യത്യസ്തമായ വേഷങ്ങള്‍ അന്നേ ചെയ്തു പോയതാണെന്നും കവിയൂര്‍ പൊന്നമ്മ ഓര്‍മ്മപ്പെടുത്തുന്നു.

“വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയാഞ്ഞതില്‍ ഒരു അഭിനേത്രി എന്ന നിലയില്‍ വിഷമം തോന്നിയിട്ടില്ല. പലരും എന്നോട് പറയും ഒരു മുണ്ടും നേര്യദും ഒരു ബിഗ്ഗും വച്ച് ഈ നാല്‍പ്പത്തി രണ്ടു വര്‍ഷം അഭിനയിച്ചത് ചേച്ചി മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷെ എന്നാലും എന്നോട് പ്രേക്ഷകര്‍ക്ക് വെറുപ്പില്ല. എന്നോട് വ്യത്യസ്തമായ ഒരു വേഷം ചെയ്യണമെന്നു ആരും പറയുന്നുമില്ല എനിക്ക് അങ്ങനെ ചെയ്യണം എന്ന ആഗ്രഹവുമില്ല. എനിക്ക് നെഗറ്റീവ് വേഷങ്ങള്‍ കിട്ടിയാലോ വേറിട്ട കഥാപാത്രങ്ങള്‍ കിട്ടിയാലോ ഞാന്‍ ചെയ്യില്ല. ഞാന്‍ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ തലയില്‍ നരയിട്ട് അഭിനയിച്ച നടിയാണ്. എന്റെ അച്ഛനൊപ്പം വയസ്സുള്ള സത്യന്റെയും മധുവിന്റെയും അമ്മയായിട്ട്. എനിക്ക് ഇരുപത്തി രണ്ട് വയസ്സ് തികഞ്ഞിട്ടില്ല, ഇരുപത്തി ഒന്ന് വയസ്സ് കഴിഞ്ഞപ്പോഴാണ് ‘തൊമ്മന്റെ മക്കള്‍’ എന്ന ശശികുമാര്‍ സാറിന്റെ സിനിമ ചെയ്യുന്നത്’.

shortlink

Related Articles

Post Your Comments


Back to top button