അകാലത്തില്‍ വിടപറഞ്ഞ നടന് കലാഭവന്‍ മണിയുടെ അപൂര്‍വമായ ആദ്യ അഭിമുഖം പുറത്ത്. 1992ല്‍ കലാഭവന്‍ ട്രൂപ്പിന്റെ ഗള്‍ഫ് പര്യടന വേളയില്‍ ഖത്തറില്‍ വെച്ച് കലാഭവന്‍ മണിയുമായി നടത്തിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മണിയുടെ കലാജീവിതത്തിലെ ആദ്യ അഭിമുഖം ഇതാണെന്നാണ് കരുതപ്പെടുന്നത്. 1984 മുതല്‍ ഖത്തറിലെ കലാമേഖയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം പന്താവൂർ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിയാണ് അഭിമുഖം സംഘടിപ്പിച്ചത്. കണ്ടാൽ ചങ്ക് തകർന്നു പോകുമെന്ന് രാമകൃഷ്ണൻ കുറിക്കുന്നു
രാമകൃഷ്ണൻ പോസ്റ്റ്
‘ഒരുപാട് വിഷമിച്ച ഒരു ദിവസമാണിന്ന്. ഈ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നതാണ്..മണി ചേട്ടൻ കലാഭവനിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് ഖത്തറിൽ (1992) പരിപാടിക്ക് പോയപ്പോൾ ചെയ്ത ഒരു ഇന്റർവ്യൂ ഇന്റർവ്യൂ ചെയ്തത് എ.വി എം ഉണ്ണികൃഷ്ണൻ സാറാണ്. നിങ്ങൾ കാണുക ശരിക്കും ചങ്ക് തകർന്നു പോകും. നന്ദി ഡിക്സൺ.”
ഏ.വി.എം ഉണ്ണി ആര്‍ക്കൈവ്സ് എന്ന യൂ ട്യൂബ് ചാനല്‍ വഴിയാണ് കലാഭവന്‍ മണിയുടെ ആദ്യ അഭിമുഖ സംഭാഷണം പുറത്തിറക്കിയത്. കലാഭവനില്‍ വന്നതിന് ശേഷമാണ് ജീവിതത്തില്‍ അഭിമാനം തോന്നിയതെന്നും ആളുകള്‍ വില നല്‍കിയതെന്നും മണി അഭിമുഖത്തില്‍ പറയുന്നു.
Post Your Comments