ദിലീഷ് പോത്തന് സംവിധാനം ചെയ്ത ക്ലാസ് സിനിമയായ മഹേഷിന്റെ പ്രതികാരത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സംഭാഷണമാണ് മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ് തമ്മിലുള്ള രസകരമായ സന്ദര്‍ഭം. സൗബിന് ചെയ്ത കഥാപാത്രം ലിജോ മോളോട് സംസാരിക്കുന്ന സംഭാഷണത്തിന്റെ യഥാര്‍ത്ഥ ഉറവിടത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ദിലീഷ് പോത്തന്.
ദിലീഷ് പോത്തന്റെ വാക്കുകള്‍
‘മഹേഷിന്റെ പ്രതികാരം നടക്കുന്ന സമയത്ത് അതിന്റെ എഴുത്ത് നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ അതിനകത്ത് സൗബിനും ലിജോ മോളും തമ്മില്‍ രണ്ടു ഫാന്‍സ് സംസാരിക്കുന്ന രംഗം. ഈ രംഗം എന്ന് പറയുന്നത് ശ്യാം പുഷ്കരന് എന്നോട് പറയുന്നതാണ്. ഈ രംഗം നോര്‍ത്ത് ഭാഗത്ത് ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ കയറി ഇരുന്നപ്പോള്‍ അവിടെ മുടി വെട്ടി കൊണ്ടിരുന്ന ആളും മുടി വെട്ടുന്ന ആളും തമ്മിലുള്ള സംഭാഷണമാണ്. ഒരാള്‍ മോഹന്‍ലാല്‍ ഫാനും മറ്റേയാള്‍ മമ്മൂട്ടി ഫാനും അവര്‍ തമ്മില്‍ സംസാരിച്ച സംഭാഷണങ്ങള്‍ അത് പോലെ മഹേഷിന്റെ രണ്ടു കഥാപാത്രങ്ങളെ ഏല്‍പ്പിക്കുകയാണ്. അങ്ങനെ ഫാന്‍സുകാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ അതിനൊക്കെ മുകളില്‍ നില്ക്കേണ്ടവര് ആണ് ഇവരെന്ന തോന്നല്‍ ഉള്ളിലുള്ളത് കൊണ്ടാണ് അത്തരം ഒരു രംഗം ബോധപൂര്‍വ്വം ചെയ്തത്’.
Post Your Comments