സഹതാരമായി സിനിമ ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ഒരു കമന്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും കയ്യും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് ലക്ഷ്മിപ്രിയ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘എനിക്കിതിലൊന്നും സങ്കടം ഇല്ല. ഇതിനൊക്കെ ചുട്ടമറുപടി കൊടുക്കുകയാണ് വേണ്ടത്. നമ്മൾ ഒരു കാര്യം പറയുമ്പോൾ തീർച്ചയായും അതിന് രണ്ട് അഭിപ്രായം വരും. പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഉണ്ടാകും. അതിൽ ചിലർ വളരെ മോശം ആയി പ്രതികരിച്ചെന്നും വരാം. അവർ അങ്ങനെ ചെയ്തോട്ടെ. എനിക്ക് പ്രശ്നമല്ല. അത് അവരുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ, കഴിഞ്ഞ ദിവസത്തെ സംഭവത്തിൽ പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്. ഞാൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയ പോലെ ജീവിക്കുന്ന ആൾക്കാർ ഉള്ളപ്പോൾ, എന്നെപ്പോലെ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഒരാൾക്കെതിരെ ഇത്തരം അസഭ്യം നിറഞ്ഞ കമന്റുകളെഴുതാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തത്’’. – ലക്ഷ്മി ചോദിക്കുന്നു
”ജാതി മത ചിന്തകളുള്ള ആളല്ല ഞാൻ. ഏത് ആചാര വിശ്വാസത്തിനെതിരെ മോശം നീക്കങ്ങളുണ്ടായാലും വേദനിക്കുന്നവർക്കൊപ്പം നിൽക്കാൻ ഞാൻ തയാറുമാണ്. ഒരു സ്ത്രീയെ ഇത്രയും മോശമായ വാക്കുകൾ ഉപയോഗിച്ച് വിമശിക്കുന്നത് എന്ത് ന്യായമാണ്. എന്തായാലും ഇത്തരം പരിഹാസങ്ങളും വിമർശനങ്ങളും കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല. സോഷ്യൽ മീഡിയ വരും മുമ്പേ മലയാള സിനിമയിൽ വന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയ ഉണ്ടായതിനു മുമ്പേ താരമായ ആളാണ് ഞാൻ. എന്റെ പ്രശസ്തിക്കോ അവസരങ്ങൾക്കോ വേണ്ടി ഞാൻ ഒരിക്കലും സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല. ഇനിയും ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതിൽ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ എന്നെ തെറി പറഞ്ഞു തോൽപ്പിക്കാമെന്നു കരുതുകയും വേണ്ട.’’ – ലക്ഷ്മി പറഞ്ഞു.
Post Your Comments