ലെജന്റ്സിനൊപ്പം വര്‍ക്ക് ചെയ്ത സാഹചര്യത്തില്‍ ഒരു നടനെന്ന നിലയില്‍ തന്റെ പ്രഭ മങ്ങിപോയിട്ടില്ലെന്നും അത്തരമൊരു സിനിമയുടെ ഭാഗമാകുമ്പോള്‍ അത് നന്നായി ചെയ്യുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന അഭിനന്ദനമാണ് ഏറ്റവും പ്രധാനമെന്ന് നടന് വിനീത് പറയുന്നു. താന്‍ അഭിനയിക്കുന്ന സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കുമ്പോള്‍ അത് അവരുടെ പേരില്‍ അറിയപ്പെടുന്നത് അത്രയും കഴിവുള്ള നടന്മാര് ആയത് കൊണ്ടാണെന്നും തന്റെ സിനിമയായി അത് അറിയപ്പെടണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്നും വിനീത് പറയുന്നു. ജഗതി ശ്രീകുമാറിനെ പോലെയുള്ള താരങ്ങള്‍ക്ക് ഏതു സൂപ്പര്‍ ടി താരങ്ങള്‍ക്കിടയിലും വലിയ സ്ഥാനമുണ്ടായിരുന്നുവെന്ന് തുറന്നു സംസാരിക്കുകയാണ് വിനീത്.
‘വലിയവര്‍ക്കൊപ്പം സിനിമയില്‍ വര്‍ക്ക് ചെയ്തത് എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. ലെജന്റ്സിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് നമ്മുടെ ഉയര്‍ച്ചയാണ്.അത് കിട്ടുക എന്ന് പറയുന്നത് ഒരു ദൈവാനുഗ്രഹമാണ്. ആ ഒരു കൂടി ചേരല്‍ നമ്മളില്‍ ഒരുപാട് നന്മകളും വളര്‍ച്ചയും ഉണ്ടാക്കും. വലിയ നടന്മാരായാലും സംവിധായകരായാലും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് നമുക്ക് ഏറെ ഗുണം തന്നെയാണ്. എന്റെ കരിയറിന് അത് ദോഷകരമായി ഭവിച്ചിട്ടില്ല. ഞാന്‍ അഭിനയിച്ചിട്ടുള്ള പല സിനിമകളും എംടി സിനിമ, ഹരിഹരന് സിനിമ എന്നറിയപ്പെടുന്നത് തന്നെ അവര്‍ അത്രയും വലിയ മാസ്റ്റേഴ്സ് ആയതുകൊണ്ടാണ്, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ചവരാണവര്. അതില്‍ അഭിനയിക്കുന്ന നടന്മാര്ക്ക് അഭിനന്ദനം ലഭിക്കുമ്പോഴാണ് അത് ഏറ്റവും വലിയ കാര്യമാകുന്നത് . അല്ലാതെ അതിലെ ഏറ്റവും വലുത് നമ്മള് ആണെന്നെ ചിന്ത അല്ല വേണ്ടത്. പിന്നെ ജഗതി ചേട്ടനെ പോലെയുള്ളവര്‍ക്ക് സൂപ്പര്‍ താരങ്ങളുടെ ഇടയില്‍ സ്ഥാനം ലഭിക്കാതെ ഇരുന്നിട്ടില്ല, അവരെ പോലെ പ്രേക്ഷകര്‍ അംഗീകരിക്കുന്ന നടനാണ് അദ്ദേഹമൊക്കെ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് എന്റെയൊക്കെ ഭാഗ്യം’ വിനീത് പറയുന്നു.
Post Your Comments