സത്യന് അന്തിക്കാട് ഒരുക്കിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്. യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങിയ അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകളുമായി ചിലര്‍ എത്തി. ഇവര്‍ക്കെതിരെ വിമര്‍ശനവുമായി നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം.
കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്നാണ് അഭിരാമിയുടെ കമന്റ്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് അഭിരാമിയുടെ പ്രതികരണം.
“കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്ബോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു.” എന്നാണ് അഭിരാമി കുറിച്ചു
Post Your Comments