GeneralLatest NewsMollywood

കയ്യിൽ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിൽ നടി ദുർഗ കൃഷ്ണ

കയ്യിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്താൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു

നാടന്‍ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ദുർഗ കൃഷ്ണ. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. കയ്യിൽ എരിയുന്ന സിഗററ്റുമായി ഗ്ലാമറസ് വേഷത്തിൽ ചിത്രങ്ങളിൽ എത്തുന്ന താരത്തിന്റെ ഈ മേക്ഓവര്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

‘ദി ബോസ് ബിച്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോഷൂട്ട് ഒരുക്കിയത് ജിക്സൺ ആണ്. ഇതിനെ കുറിച്ച് ജിക്സൺ പറയുന്നതിങ്ങനെ..” ദുർഗ കൃഷ്ണ ഒരു ടിപ്പിക്കൽ മലയാളി പെൺകുട്ടിയാണ്. സാരിയും സൽവാറും ഇഷ്ടപെടുന്ന ഒരു സാധാരണക്കാരിയായ കുട്ടി. ദുർഗയുടെ ഈ ഫോട്ടോഷൂട്ട് ഒരു നിഗൂഢമായ അത്ഭുതം ആണെന്നാണ് ഞാൻ കരുതുന്നത്, കാരണം കയ്യിൽ സിഗരറ്റ് പിടിച്ചുള്ള ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചു അവരെ പറഞ്ഞു മനസ്സിലാക്കി ബോധ്യപ്പെടുത്താൻ ഒരുപാടു പരിശ്രമിക്കേണ്ടി വന്നു.”

”ജീവിതത്തിൽ ഇന്നു വരെ പുക വലിക്കാത്ത ദുർഗയ്ക്ക് ഈ ഫോട്ടോഷൂട്ട് സംബന്ധിച്ച് നിരവധി ആശങ്കകൾ ഉണ്ടായിരുന്നു. പക്ഷേ, ഒരു അഭിനേതാവെന്ന നിലയിൽ ബോൾഡ് ആകാനും അവരുടെ അതിർവരമ്പുകളിൽ നിന്ന് മുന്നോട്ടു പോകാനും ദുർഗ തീരുമാനിച്ചതിന്റെ ഫലമാണ് ഈ ഫോട്ടോഷൂട്ട്” ജിക്സൺ കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button