ബോളിവുഡ് യുവനടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിലെ ദുരൂഹത അവസാനിച്ചിട്ടില്ല. ഇപ്പോള്‍ സുശാന്തിന്റെ മൃതദേഹം വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കയറ്റിയ ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മരണം നടന്ന ജൂണ്‍ 14 ന് മുംബൈ പൊലീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലെത്തിക്കാനായി സുശാന്തിന്റെ വസതിയില്‍ താന്‍ എത്തിയപ്പോള്മൃതദേഹം തുണി ഉപയോഗിച്ച് ഭംഗിയായി പൊതിഞ്ഞിരുന്നുവെന്നും തനിക്ക് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ അക്ഷയ് പറയുന്നു.
”സുശാന്തിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റിയത് ഞാനാണ്. അന്ന് മുതല്‍ ഇന്ന് വരെ നിരന്തരം പ്രശ്നങ്ങള്‍ക്കു നടുവിലാണ് ഞാന്‍. എന്നെ ഇല്ലാതാക്കുമെന്നും ഉപദ്രവിക്കുമെന്നും തുടങ്ങി നിരവധി ഫോണ്‍ കോളുകളാണ് എന്നെ തേടിയെത്തുന്നത്.’ ഇതില്‍ പലതും രാജ്യാന്തര കോളുകളാണെന്നും അക്ഷയ് പറയുന്നു. അക്ഷയ് ബ്ദകറിന്റെ വെളിപ്പടുത്തലോടെ മുംബൈ പൊലീസ് പ്രതിരോധത്തിലായിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തുന്നതും.
”ആദ്യം മൃതദേഹം നാനാവതി ആശുപത്രിയില്‍ എത്തിക്കുമെന്നാണ് പറഞ്ഞതെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റി. കൂപ്പര്‍ ഹോസ്പിറ്റിലേക്കാണ് ഞങ്ങള്‍ മൃതദേഹവുമായി പോയത്” അക്ഷയ് പറഞ്ഞു. എന്നാല്‍ ഡ്രൈവറുടെ വെളിപ്പെടുത്തലില്‍ ഗുരുതരമായി ഒന്നുമില്ലെന്നും സൗകര്യം പരിഗണിച്ചാണ് ഇവിടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നും കൂപ്പര്‍ ആശുപത്രി ഡീന്‍ ഡോക്ടര്‍ പ്രിയങ്ക. ഡി. ഗുജ്ജാര്‍ വ്യക്തമാക്കി.
ആംബുലന്‍സ് ഉടമ ലക്ഷമണ് ബദ്കര്‍ ഡ്രൈവറുടെ വാദം തള്ളി രംഗതെത്തി. മുംബൈ പൊലീസാണ് മൃതദേഹം സംഭവം സ്ഥലത്തുനിന്ന് നീക്കം ചെയ്തതെന്നും ഡ്രൈവറുടെ അവകാശവാദം തെറ്റാണെന്നും ലക്ഷമണ് പറഞ്ഞു.
Post Your Comments