ഹിറ്റ് സിനിമകളുടെ അമരക്കാരനായ സിദ്ധിഖ്, ലാലില്‍ നിന്ന് വേര്‍ പിരിഞ്ഞപ്പോഴും ഹിറ്റ് സിനിമകള്‍ ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടേയിരുന്നു, ഹിറ്റ്ലറും, ക്രോണിക് ബാച്ചിലറും, ഫ്രണ്ട്സുമൊക്കെ സിദ്ധിഖ് തനിച്ചുണ്ടാക്കിയ മെഗാ വിജയങ്ങള്‍ ആണ്. പക്ഷെ സിദ്ധിഖ് എന്ന സംവിധായകന് ആദ്യമായി കൈ പൊള്ളിയ സിനിമയായിരുന്നു മോഹന്‍ലാല്‍ നായകനായ ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’. ആ സിനിമ തന്‍റെ ശൈലിയില്‍ നിന്ന് മാറി ബോധപൂര്‍വ്വം ചെയ്തതാണെന്നും അത് അങ്ങനെ തന്നെ ചെയ്‌താല്‍ മതി എന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും മോഹന്‍ലാലിനും അഭിപ്രായം ഉണ്ടായിരുന്നതായി സിദ്ധിഖ് പറയുന്നു. തന്റെ മുന്‍കാല സിനിമകളിലെ കഥകളിലെ നൂലാമാലകള്‍ ഉപേക്ഷിച്ചു വളരെ ലൈറ്റ് ആയി പറഞ്ഞ സിനിമയായിരുന്നു അതെന്നും സിദ്ധിഖ് വ്യക്തമാക്കുന്നു.
“ഞാന്‍ എന്റെ സ്ഥിരം ശൈലിയില്‍ നിന്ന് വഴിമാറി നടന്ന സിനിമയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ അതിന്റെ കഥ പറച്ചില്‍ രീതി വളരെ ലളിതമാണ്, അങ്ങനെ ബോധപൂര്‍വ്വം തന്നെ ചെയ്തതാണ്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അത് സ്വീകാര്യമായിരുന്നു. വലിയ ട്വിസ്റ്റ് ഒന്നും ഇല്ലാത്ത വളരെ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡ് മൂവിയായിരുന്നു ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ അതിന്റെ ത്രെഡ് വച്ച് ഒരു സിനിമ ഇന്നും എനിക്ക് മറ്റു ഭാഷകളില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്”. സിദ്ധിഖ് പറയുന്നു
Post Your Comments