വില്ലനായി അഭിനയിക്കുമ്പോള്‍ ഒരിക്കലും നായകനടന്മാരോട് തനിക്ക് ഇന്നേ വരെ ഈഗോ തോന്നിയിട്ടില്ലെന്നും വില്ലനായാലും നായകനായാലും ചെയ്യുന്ന കഥാപാത്രത്തെ മാത്രമാണ് താന്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതെന്നും വിജയ രാഘവന്‍ പറയുന്നു. ഒപ്പം അഭിനയിക്കുന്നത് കൊണ്ട് മാത്രം നായികയോട് പ്രണയം തോന്നുന്നു എന്നൊക്കെ പറയുന്നത് അടി കിട്ടാത്തത് കൊണ്ടാണെന്നും തന്റെയൊപ്പം അഭിനയിച്ച ഒരു നടിമാരോടും തനിക്ക് അങ്ങനെ ഒരു വികാരം ഉണ്ടായിട്ടില്ലെന്നും വിജയരാഘവന്‍ അഭിപ്രായപ്പെടുന്നു.
“നമ്മള്‍ നടന്‍ എന്ന് പറയുമ്പോള്‍ ആ സമയത്ത് നമ്മള്‍ നടന്‍ മാത്രമാണ്. ഒരു കഥാപാത്രം ചെയ്യുമ്പോള്‍ അങ്ങനെയാണ് അല്ലാതെ നമുക്ക് എതിര് നില്‍ക്കുന്ന നായകനെ മറികടക്കണം അങ്ങനയുള്ള ചിന്ത ഒന്നും വരില്ല. അങ്ങനെയുള്ള ഈഗോ ഒന്നും ഉണ്ടാവേണ്ട കാര്യമില്ല. അങ്ങനെ ഫീല്‍ ചെയ്യാന്‍ ആണേല്‍ വേലുത്തമ്പി ദളവ ആയിട്ട് അഭിനയിക്കുമ്പോള്‍ വാളൂരി കുത്തണമല്ലോ. അത് സിനിമ ആണെന്നും കുത്തുന്നത് വാള്‍ ആണെന്നും കുത്തിയെന്ന് തോന്നാവുക മാത്രമേ ചെയ്യാവുള്ളൂവെന്നും അഭിനയിക്കുന്നവര്‍ക്ക് അറിയാം. ഈ വികാരങ്ങള്‍ പ്രേക്ഷകന് കൊടുക്കണമെങ്കില്‍ നമ്മള്‍ ഈഗോ വച്ചിട്ട് കാര്യമില്ല. ഇനി മറ്റൊന്ന് ഒപ്പം അഭിനയിക്കുന്ന നായികമാരോട് പ്രണയം തോന്നും എന്ന് പറയുന്നത് അടി കിട്ടാത്തതിന്റെ കുഴപ്പമാണ്. ചുമ്മാതെ തോന്നിയാല്‍ അത് കുഴപ്പം തന്നെയാണ് എന്റെ കൂടെ വര്‍ക്ക് ചെയ്ത ആരോടും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല, ആ കുട്ടി നടിയാണെന്നും ആ കുട്ടിക്ക് അച്ഛനും അമ്മയും ഉണ്ടെന്നുമൊക്കെ നമുക്ക് തിരിച്ചറിവ് ഉണ്ടാകുമല്ലോ പൊട്ടന്‍ ആയിട്ട് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ ജീവിതകാലം പൊട്ടനായിട്ടു നടക്കുമോ? ഇല്ലല്ലോ! ഒപ്പം അഭിനയിക്കുന്നത് കൊണ്ട് മാത്രം ആ നായികയോട് പ്രണയം തോന്നി എന്നൊക്കെ പറയുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല”- വിജയ രാഘവന്‍ പറയുന്നു
Post Your Comments